|    May 24 Wed, 2017 5:26 pm
FLASH NEWS

ബക്രീദ്-ഓണം ആഘോഷം; വയനാടന്‍ ചുരം ഗതാഗതക്കുരുക്കില്‍; നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

Published : 16th September 2016 | Posted By: SMR

താമരശ്ശേരി: ബക്രീദ്-ഓണം ആഘോഷത്തിനെത്തിയവരുടെ വാഹനങ്ങള്‍ വയനാടന്‍ ചുരത്തില്‍ ഗതാഗതക്കുരുക്കിനു കാരണമായി. ബുധനാഴ്ച വൈകുന്നേരത്തോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടു ഗതാഗത തടസ്സം നീക്കുമ്പോഴേക്കും വീണ്ടും വാഹനങ്ങള്‍ തള്ളിക്കയറി.
വലിയ വാഹനങ്ങള്‍ ഒരുവിധം കടത്തിവിടുന്നതിനിടയില്‍ ചെറുവാഹനങ്ങള്‍ കയറിയതോടെ ഗതാഗത നിയന്ത്രണം പാടെ തകരുകയായിരുന്നു. മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിയവര്‍ക്ക് വാഹനത്തി ല്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ ദുരിതത്തിലാവുകയും ചെയ്തു. വയനാട്ടില്‍ നിന്നും കോഴിക്കോട്ടെ പ്രമുഖ ആശുപത്രികളിലേക്കുള്ള രോഗികളുമായി വന്ന ആംബുലന്‍സുകളും ചുരത്തില്‍ കുടുങ്ങി. പെരുന്നാള്‍ ദിവനത്തിലും സമാനമായ അനുഭവമാണ് ചുരത്തിലുണ്ടായത്. സമയത്തിനു ലക്ഷ്യസ്ഥാനത്ത് എത്താന്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ പണിപ്പെടേണ്ടിവന്നു.
ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ചയും ദേശീയ പാതയില്‍ താമരശ്ശേരിയിലും വാഹന ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു. അമ്പായത്തോട് മുതല്‍ കാരാടി ഓടക്കുന്നു വരെ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ നിരയായി നീങ്ങുകയായിരുന്നു.
ഇതിനിടയില്‍ ചെക്കു പോസ്റ്റിനു സമീപം കാല്‍ മണിക്കൂറോളം ആംബുലന്‍സും കുടുങ്ങി. ചുങ്കം ജംഗ്ഷനിലാണ് ഏറെ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. ഇതിനിടയില്‍ ചുരം ആറാം വളവില്‍ ലോറി കുടുങ്ങുകയും ചെയതതോടെ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു.
ഇത് വൈകുന്നേരം വരെ തുടരുകയും ചെയ്തു. ഉല്‍സവകാലത്ത് മൈസൂരിലേക്കും ബാഗ്ലൂരിലേക്കുമുള്ള യാത്ര ഇത്രക്കുറി കര്‍ണാടകയിലെ കലാപം മൂലം ഒഴിവായതാണ് ചുരത്തിലേക്കും തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ജനങ്ങളെ കൂട്ടമായി എത്തിച്ചത്. ഇതിനിടയില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുകയുംചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day