|    Jul 16 Mon, 2018 4:56 am
FLASH NEWS
Home   >  Kerala   >  

ബക്രീദിനും പ്രവര്‍ത്തിച്ച് കറ്റാനം ജോസഫ് മാര്‍ത്തോമ കോളജ് ; കാംപസ് ഫ്രണ്ട് ഇടപെട്ട് ക്ലാസുകള്‍ വിട്ടു

Published : 3rd September 2017 | Posted By: shins

ആലപ്പുഴ: ബലിപെരുന്നാള്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ച കോളജില്‍ കാംപസ് ഫ്രണ്ട് ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ വിട്ടു. കറ്റാനം പള്ളിക്കലിലെ ജോസഫ് മാര്‍ത്തോമാ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണു മാനേജ്‌മെന്റിന്റെ പിടിവാശി കാരണം പെരുന്നാള്‍ ദിനത്തിലും കോളജില്‍ പോവേണ്ടിവന്നത്.
30 ശതമാനത്തിലേറെ മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. വടക്കന്‍ ജില്ലകളില്‍നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് പെരുന്നാള്‍ ദിനം വീട്ടിലെത്താനായില്ല. രക്ഷിതാക്കള്‍ വഴി സംഭവമറിഞ്ഞാണ് കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ ഭാരവാഹികള്‍ കോളജില്‍ എത്തിയത്. ക്ലാസ് ഇല്ലായെന്നും ഫാര്‍മസി കൗണ്‍സിലിന്റെ പരിശോധന നടക്കുകയാണെന്നുമുള്ള മറുപടിയാണു കോളജ് അധികൃതരില്‍ നിന്നു ലഭിച്ചത്. എന്നാല്‍ കാംപസ് ഫ്രണ്ട് ഭാരവാഹികളെ കണ്ടതോടെ അധ്യാപകര്‍ ലാബ് ഉള്‍െപ്പടെ പല ക്ലാസുകളില്‍ നിന്നും ധൃതിയില്‍ പുറത്തു കടന്നു. കോളജ് അഡ്മിനിസ്‌ട്രേറ്ററായ ഫാദര്‍ ജോണ്‍സണ്‍ മാത്യു കോളജിന്റെ തീരുമാനം ന്യായീകരിച്ചു. തങ്ങളുടേത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ആണെന്നും അവധിദിനങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം കോളജിനാണെന്നും അദ്ദേഹം കാംപസ് ഫ്രണ്ട് നേതാക്കളോട് പറഞ്ഞു,
അടുത്തവര്‍ഷം മുതല്‍ മുസ്‌ലിം കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ല എന്നതുള്‍െപ്പടെയുള്ള ജോണ്‍സണ്‍ മാത്യുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയും കോളജ് നടപടിക്കെതിരെയും കാംപസ് ഫ്രണ്ട് വള്ളികുന്നം പോലിസില്‍ പരാതിനല്‍കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ ഡയറക്ടര്‍, എന്നിവര്‍ക്കു പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. റമദാന്‍ നോമ്പ് സമയത്ത് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കാത്തതുമായി ബന്ധപ്പെട്ട് മുമ്പ് വിദ്യാര്‍ഥി സംഘടനകള്‍ കോളജിലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss