|    Sep 20 Thu, 2018 6:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു

Published : 13th August 2018 | Posted By: kasim kzm

വടക്കാഞ്ചേരി: അമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. ഇരിങ്ങാലക്കുട എടമുട്ടം കറുപ്പം വീട്ടില്‍ അഡ്വ. അബ്ദുല്‍ ഷുക്കൂറിന്റെയും തെക്കുംകര പഞ്ചായത്തിലെ മണലിത്തറ തൊണ്ടിക്കാട്ടുവളപ്പില്‍ ജസീനയുടെയും മകള്‍ ഫാത്തിമ(ഒന്നര വയസ്സ്)യാണ് മരിച്ചത്.
അപകടസമയം മാതാവ് ജസീന അടുക്കളയിലും പിതാവ് സ്വീകരണമുറിയിലുമായിരുന്നു. ഏറെ നേരമായി കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. എടമുട്ടം ചൂലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss