|    Oct 22 Sun, 2017 3:02 am
Home   >  Todays Paper  >  page 11  >  

ബകയോകോ ചെല്‍സിയിലേക്ക്‌

Published : 14th July 2017 | Posted By: fsq

 

ലണ്ടന്‍: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബ് മൊണാകോയുടെ മിഡ്ഫീല്‍ഡര്‍ ബകയോകോ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ചെല്‍സിയിലേക്ക്. ബകയാകോയ്ക്ക് വേണ്ടി ചെല്‍സി മൊണാകോയുമായി ധാരണയിലെത്തിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ട്രാന്‍സ്ഫറിന് മുന്നോടിയായ മെഡിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ബകയോകോ വെള്ളിയാഴ്ച ലണ്ടനിലേക്ക് തിരിക്കും. ഏകദേശം 40 മില്യണ്‍ പൗണ്ട് തുകയ്ക്കാണ് ചെല്‍സിയിലേക്ക് താരം ചേക്കേറുന്നതെന്നാണ് റിപോര്‍ട്ടുകള്‍. മാസങ്ങളായി ബകയോകോയ്ക്ക് വേണ്ടി ചര്‍ച്ച ആരംഭിച്ചിട്ട്. മൊണാകോയ്ക്ക് ഫ്രഞ്ച് ലീഗ് കപ്പ് നേടികൊടുത്തതില്‍ പ്രധാനിയാണ് ബകയോകോ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക