|    Dec 10 Mon, 2018 1:45 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗ്ലാ താരം ഷക്കീബുല്‍ ഹസന് അപൂര്‍വ നേട്ടം

Published : 25th November 2018 | Posted By: kasim kzm

ചിറ്റഗോങ്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബുല്‍ ഹസന് അപൂര്‍വ്വ നേട്ടം. ഓപ്പണര്‍ കീറന്‍ പവലിനെ പുറത്താക്കിയതോടെ ടെസ്റ്റില്‍ വേഗത്തില്‍ 200 വിക്കറ്റും 3000 റണ്‍സും നേടുന്ന താരമായി ഷക്കീബ്. ചിറ്റഗോംഗ് ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു ഷക്കീബിന്റെ ചരിത്ര നേട്ടം. രണ്ടാം ഇന്നിംഗ്‌സില്‍ പവലിനെ ഗോള്‍ഡണ്‍ ഡക്കാക്കിയാണ് ഷക്കീബ് നേട്ടം ആഘോഷിച്ചത്.
ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തമിന്റെ റെക്കോഡാണ് ഷക്കീബ് മറികടന്നത്. ബോത്തം 55 ടെസ്റ്റുകളില്‍ ഈ നേട്ടത്തിലെത്തിയപ്പോള്‍ 31കാരനായ ഷക്കീബിന് ഒരു മത്സരം കുറവേ (54) വേണ്ടിവന്നുള്ളൂ. ന്യൂസീലന്‍ഡിന്റെ ക്രിസ് കെയ്ന്‍സ്(58), ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫഌന്റോഫ്(69) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാമതുള്ള ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ് 73 മത്സരങ്ങളില്‍ നിന്നാണ് 200 വിക്കറ്റും 3000 റണ്‍സും തികച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss