|    Mar 25 Sat, 2017 9:18 am
FLASH NEWS

ബംഗ്ലാേദശ് ഏഷ്യാ കപ്പ് ഫൈനലില്‍

Published : 3rd March 2016 | Posted By: SMR

ധക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന നിര്‍ണായക മല്‍സരത്തില്‍ പാകിസ്താനെതിരേ 5 വിക്കറ്റ് വിജയംനേടി ബംഗ്ലാദേശ് ഫൈനലില്‍. ടോസിനു ശേഷം ബാറ്റ് ചെയ്ത പാകിസ്താ ന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 129 റണ്‍സാണ് നേടിയത്. മികച്ച ബൗളിങിലൂടെ ബംഗ്ലാദേശ് പാകിസ്താനെ വരിഞ്ഞുകെട്ടുകയായിരുന്നു. 48 പന്തില്‍ 48 റണ്‍സെടുത്ത സൗമ്യസര്‍ക്കാരിന്റെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്.ബംഗ്ലാദേശിനെതിരേ പാകിസ്താന്‍ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് 129.
58 റണ്‍സുമായി പുറത്താവാതെ നിന്ന മധ്യനിര ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹ്മദിന്റെ ഇന്നിങ്‌സാണ് പാക് സ്‌കോറിന് മാ ന്യത നല്‍കിയത്. 42 പന്തുകള്‍ നേരിട്ട താരം അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. മുന്‍ ക്യാപ്റ്റന്‍ ശുഐബ് മാലിക്കാണ് (41) മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റുള്ളവരൊന്നും 15 റ ണ്‍സ് തികച്ചില്ല.
മൂന്നിന് 28 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ പാകിസ്താനെ കരകയറ്റിയത് സര്‍ഫ്രാസ്-മാലിക് ജോടിയാണ്.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക