|    Feb 19 Mon, 2018 9:03 am
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശ് : സ്‌ഫോടനത്തില്‍ അഞ്ച് സായുധര്‍ മരിച്ചു

Published : 12th May 2017 | Posted By: fsq

 

ധക്ക: ബംഗ്ലാദേശില്‍ പോലിസിന്റെ തിരച്ചിലിനിടെ അഞ്ച് സായുധപ്രവര്‍ത്തകര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചു. ഒളിസങ്കേതത്തില്‍ പോലിസെത്തിയതിനെത്തുടര്‍ന്ന്്് സ്വയം നടത്തിയ സ്‌ഫോടനത്തിലാണ് അഞ്ചുപേരും കൊല്ലപ്പെട്ടത്. ഒരേ കുടുംബത്തില്‍പ്പെട്ട അഞ്ച് പേരാണ് മരിച്ചത്. നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പോലിസ് അറിയിച്ചു. തിരച്ചിലിനിടെ പോലിസ് ഒളിസങ്കേതം കണ്ടെത്തിയതിനെത്തുടര്‍ന്ന് സായുധപ്രവര്‍ത്തകര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പായി സായുധപ്രവര്‍ത്തകരില്‍ ഒരാള്‍ ഒരു അഗ്നിശമന സേനാ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായും പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss