|    Oct 17 Wed, 2018 6:55 am
FLASH NEWS

ബംഗ്ലാദേശ് സ്വദേശികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

Published : 20th September 2017 | Posted By: fsq

 

എടവണ്ണപ്പാറ: എടവണ്ണപ്പാറയില്‍ അനധികൃതമായി തമാസിക്കുന്നതിനിടെ അറസ്റ്റിലായ 35 ബംഗ്ലാദേശ് സ്വദേശികളെ തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.രണ്ടാഴ്ച മുമ്പ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് ജില്ലാജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞുവരികയായിരുന്ന ബംഗ്ലാദേശ് സ്വദേശികളെയാണ് റിമാണ്ട് കാലാവധി പൂര്‍ത്തിയായതിനാല്‍ വീണ്ടും കോടതിയില്‍ ഹാജരാക്കി തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്.കേസിന്റെ അന്വേഷണത്തിനായി വാഴക്കാട് എസ്.ഐ വിജയരാജനും സംഘവും ബംഗാളിലെത്തി.പിടിയിലായവര്‍ ബംഗാളികളെന്ന പേരിലാണ് എടവണ്ണപ്പാറയില്‍ കഴിഞ്ഞിരുന്നത്.ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് നുഴഞ്ഞ് കയറിയ ഇവര്‍ പിന്നീട് തൊഴില്‍ തേടി കേരളത്തിലെത്തി എത്തിയതാണെന്ന് പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്ന് ബോധ്യമായത്.ഇത് ബംഗാളിലെത്തി പരിശോധിക്കുകയാണ് ലക്ഷ്യം. വ്യാജ രേഖ നിര്‍മ്മിച്ച് അന്യസംസ്ഥാനക്കാര്‍ കുടിയേറുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss