|    Jan 23 Mon, 2017 4:19 pm

ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച സംഭവം: വിചാരണ 29ലേക്കു മാറ്റി

Published : 27th October 2015 | Posted By: SMR

കോഴിക്കോട്: ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട ബംഗ്ലാദേശ് യുവതിയെ തട്ടിക്കൊണ്ടുവന്ന് ഫഌറ്റില്‍ പൂട്ടിയിട്ട് പീഡനത്തിനിരയാക്കിയ കേസിന്റെ വിചാരണ 29ലേക്കു മാറ്റി. എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിചാരണ മാറ്റിവച്ചത്. ബംഗ്ലാദേശ് സ്വദേശിനിയായ മുപ്പത്തിനാലുകാരിയെ എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ച് പീഡിപ്പിച്ച കേസ് പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി തുടര്‍നടപടികള്‍ സെഷന്‍സ് കോടതിയില്‍ നിന്നും എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി(മാറാട് പ്രത്യേക കോടതി)യിലേക്ക് മാറ്റുകയായിരുന്നു. കേസിലെ എട്ട് പ്രതികളില്‍ അഞ്ചുപേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോട് ജില്ലയിലെ തൃക്കരിപ്പൂര്‍ അഞ്ചില്ലത്ത് ബദയില്‍ എ ബി നൗഫല്‍(28), വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), ഭാര്യ വയനാട് സുഗന്ധഗിരി പഌന്റേഷന്‍ സ്വദേശിനി അംബികയെന്ന സാജിത(35), ഫഌറ്റില്‍ ഇടപാടുകാരായി എത്തിയ കര്‍ണ്ണാടകയിലെ വീരാജ്‌പേട്ട സ്വദേശി കന്നടിയന്റെ ഹൗസില്‍ സിദ്ദിഖ്(25) മലപ്പുറം കൊണ്ടോട്ടി കെ പി ഹൗസില്‍ പള്ളിയങ്ങാടി തൊടി അബ്ദുള്‍കരീം(47). കാപ്പാട് പീടിയേക്കല്‍ എ ടി റിയാസ് (34), ഫാറൂഖ് കോളജിനടത്തുള്ള നാണിയേടത്ത് അബ്ദുള്‍ റഹ്മാന്‍ (45) തുടങ്ങിയവരെ നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഹാജി അലി മജാര്‍ മസ്ജിദ് കാണാന്‍ ഇന്ത്യയില്‍ എത്തിയ ബംഗ്ലാദേശ് സ്വദേശിനിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ച് അഞ്ച്‌പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ മികച്ച ജോലി വാഗ്ദാനം ചെയ്താണ് കോഴിക്കോട്ടെത്തിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ ഡംഡം എന്ന സ്ഥലത്ത് വച്ച് കഴിഞ്ഞ മെയ് 17ന് യുവതിയെ പരിചയപ്പെട്ട മുഖ്യപ്രതി എ ബി നൗഫല്‍ വിഷദ്രാവകം മണപ്പിച്ച് മയക്കുകയായിരുന്നു. പിന്നീട് 27ന് വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), ഭാര്യ വയനാട് സുഗന്ധഗിരി പഌന്റേഷന്‍ സ്വദേശിനി അംബികയെന്ന സാജിത(35) എന്നിവര്‍ താമസിക്കുന്ന എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തൊട്ടടുത്ത ദിവസം മെയ് 28ന് പെണ്‍വാണിഭസംഘത്തിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാരാണ് നടക്കാവ് പോലിസ് സ്റ്റേഷനില്‍ എത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക