|    Mar 29 Wed, 2017 10:42 pm
FLASH NEWS

ബംഗ്ലാദേശ്: ബിഎന്‍പി നേതാവ് അറസ്റ്റില്‍

Published : 17th May 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷകക്ഷി ബിഎന്‍പി(ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി) നേതാവ് അസ്‌ലം ചൗധരിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇസ്രായേലുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരേ അട്ടിമറിശ്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ വച്ച് ഒരു ഇസ്രായേല്‍ രാഷ്ട്രീയ ഉപദേഷ്ടാവുമായി ചൗധരി ചര്‍ച്ചനടത്തിയിരുന്നു. വിദേശത്തുവച്ച് ഇസ്രായേലി ഉദ്യോഗസ്ഥനുമായി ചൗധരി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതു സര്‍ക്കാരിനെതിരായ ഗൂഢാലോചന നടത്തുന്നതിനായിരുന്നെന്ന് പോലിസ് വ്യക്തമാക്കി. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ ചൗധരി നിഷേധിച്ചു. വ്യാപാരാവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നടത്തിയ യാത്രയിലാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചതെന്നും ചൗധരി പ്രതികരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day