|    Aug 19 Sat, 2017 1:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗ്ലാദേശ് പൗരന്‍ യുപിയില്‍ അറസ്റ്റില്‍

Published : 7th August 2017 | Posted By: fsq

 

ലഖ്‌നോ: ബംഗ്ലാദേശ് പൗരനെ ഉത്തര്‍പ്രദേശ് പോലിസിന്റെ ഭീകരവിരുദ്ധസേന (എടിഎസ്) മുസഫര്‍ നഗറില്‍വച്ച് അറസ്റ്റ് ചെയ്തു. അബ്ദുല്ലയാണ് അറസ്റ്റിലായത്. ഇയാള്‍ അന്‍സാറുല്ല ബംഗള ടീം (എബിടി) എന്ന തീവ്രവാദസംഘടനയുടെ പ്രവര്‍ത്തകനാണെന്ന് എടിഎസ് ഐജി അസിം അരുണ്‍ പറഞ്ഞു.ഒരു മാസമായി അബ്ദുല്ല മുസഫര്‍ നഗറിലെ ഛര്‍ത്തവാളില്‍ താമസിച്ചുവരുകയാണ്. അതിന് മുമ്പ് 2011 മുതല്‍ സഹാറന്‍പൂരിലെ ദേവ്ബന്ദ് മേഖലയിലും കഴിഞ്ഞിരുന്നുവെന്ന് പോലിസ് പറഞ്ഞു.വ്യാജ തിരിച്ചറിയല്‍രേഖ ഹാജരാക്കി അബ്ദുല്ല ആധാര്‍കാര്‍ഡും പാസ്‌പോര്‍ട്ടും സമ്പാദിച്ചിരുന്നു. ബംഗ്ലാദേശിലെ തീവ്രവാദികള്‍ക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി, അവര്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതമായ ഒളിത്താവളം കണ്ടെത്താന്‍ ഇദ്ദേഹം സഹായിച്ചു. ദേവ്ബന്ദ് സ്വദേശി ഫൈസാന്റെ സഹായത്തോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയതെന്ന് അബ്ദുല്ല സമ്മതിച്ചതായും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക