|    Jul 21 Sat, 2018 4:00 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗ്ലാദേശ് പര്യടനത്തില്‍ പങ്കെടുക്കില്ലെന്ന് സ്റ്റീവ് സ്മിത്ത്

Published : 3rd August 2017 | Posted By: fsq

 

സിഡ്‌നി: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിസന്ധിക്ക് അയവില്ല. ഓസീസ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് താരങ്ങളുടെ സംഘടനയും തമ്മിലുള്ള പ്രതിഫല തര്‍ക്കം രൂക്ഷമായതോടെ ബംഗ്ലാദേശിനെതിരായ പരമ്പരയും കളിക്കില്ലെന്ന് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. വരുമാനത്തിനനുസരിച്ച് പ്രതിഫലം നല്‍കാമെന്ന പുതിയ തീരുമാനത്തിലേക്ക് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്തിയതാണ് താരങ്ങളുടെ എതിര്‍പ്പിന് കാരണം. തര്‍ക്കം രൂക്ഷമായതോടെ 230 ആസ്‌ത്രേലിയന്‍ താരങ്ങളാണ് തൊഴില്‍ രഹിതരായത്. നേരത്തെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്നും ആസ്‌ത്രേലിയ പിന്‍മാറിയിരുന്നു.  20 വര്‍ഷക്കാലമായി നല്‍കിവരുന്ന പ്രതിഫലരീതിക്ക് മാറ്റം വരുത്താനാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നത്. ഇത്  അനുവദിക്കാനാവില്ലെന്നാവശ്യപ്പെട്ട് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അടക്കം പല പ്രമുഖ താരങ്ങളും നേരത്തെയും രംഗത്തെത്തിയെങ്കിലും ബോര്‍ഡ് വഴങ്ങിയില്ല. മുന്‍ ക്യാപ്റ്റന്‍ മൈക്കില്‍ ക്ലാര്‍ക്കും റിക്കി പോണ്ടിങ്ങുമെല്ലാം ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss