|    Jul 19 Thu, 2018 5:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗ്ലാദേശ് ടെസ്റ്റ് : ഓസീസ് മികച്ച നിലയില്‍

Published : 6th September 2017 | Posted By: fsq

 

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയ മികച്ച നിലയില്‍. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ പടുത്തുയര്‍ത്തിയ 305 റണ്‍സിനെതിരെ ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 225 റണ്‍സെന്ന മികച്ച നിലയിലാണുള്ളത്. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ ബംഗ്ലാദേശിനേക്കാള്‍ 80 റണ്‍സ് മാത്രം പിന്നിലാണ് ഓസീസുള്ളത്. ഡേവിഡ് വാര്‍ണര്‍ (88*), പീറ്റര്‍ ഹാന്‍ഡ്്‌സ്‌കോമ്പ് (69*), സ്റ്റീവ് സ്മിത്ത് (58) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഓസീസ് ഇന്നിങ്‌സിന് അടിത്തറ പാകിയത്. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍, തയ്ജുല്‍ ഇസ്‌ലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. ഒന്നാം ടെസ്റ്റില്‍ ചരിത്ര ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് രണ്ട് മല്‍സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss