|    May 28 Sun, 2017 8:26 am
FLASH NEWS

ബംഗ്ലാദേശ്: ആറ് സായുധ പ്രവര്‍ത്തകരുടെ വധശിക്ഷ കോടതി ശരിവച്ചു

Published : 29th July 2016 | Posted By: SMR

ധക്ക: 2005ല്‍ ബംഗ്ലാദേശിലെ ഒരു അഭിഭാഷകന്റെ ഓഫിസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആറു സായുധപ്രവര്‍ത്തകരുടെ വധശിക്ഷ കോടതി ശരിവച്ചു.
ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടംഗ ഹൈക്കോടതി ബെഞ്ചാണ് ഇവരുടെ അപ്പീല്‍ നിരസിച്ചത്. ഇവര്‍ക്കെതിരായുള്ള കുറ്റം തെളിയിക്കപ്പെട്ടതായി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ശെയ്ഖ് എകെഎം മുനിറുസ്സമാന്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഓഫിസില്‍ സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തം ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഏറ്റെടുത്തിരുന്നു. 2013ലാണ് ഇവര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day