|    Sep 23 Sat, 2017 1:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൂടുതല്‍ കാവല്‍പുരകള്‍

Published : 28th July 2016 | Posted By: SMR

അഗര്‍ത്തല: കള്ളക്കടത്തും നുഴഞ്ഞുകയറ്റവും അക്രമവും തടയാന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ കാവല്‍പുരകള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാസേന ഉദ്യോഗസ്ഥരുടെ മൂന്നുനാള്‍ നീണ്ട യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഹബീബുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഉദ്യോഗസ്ഥരും മേഘാലയ ഐജി പി കെ ദുബെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യയുടെ നിലവിലുള്ള 1200 കാവല്‍പുരകള്‍ക്ക് പുറമെ 508 എണ്ണം കൂടി നിര്‍മിക്കാനാണ് തീരുമാനം. 35 കാവല്‍പുരകളാണ് ബംഗ്ലാദേശിനുള്ളത്. 50 എണ്ണം കൂടി പുതുതായി നിര്‍മിക്കും.
അതില്‍ 35 എണ്ണം ത്രിപുര, മിസോറാം അതിര്‍ത്തിയിലാണ് നിര്‍മിക്കുകയെന്ന് ബ്രിഗേഡിയര്‍ ജനറല്‍ കരീം അറിയിച്ചു. ഇരു രാജ്യങ്ങളിലേക്കും അതിര്‍ത്തിരക്ഷാ സൈനികരുടെ കൂട്ടായപ്രവര്‍ത്തനം മൂലം അതിര്‍ത്തിയിലൂടെയുള്ള കന്നുകാലി കടത്തും കള്ളക്കടത്തും നുഴഞ്ഞുകയറ്റവും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലുമായി വേര്‍പെട്ടുപോയ കുടുംബങ്ങളുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഇരുവരും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക