|    Jul 27 Thu, 2017 10:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബംഗ്ലാദേശി പെണ്‍കുട്ടികളുടെ മോചനം; എന്‍സിഎച്ച്ആര്‍ഒ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം അപ്രത്യക്ഷമായി

Published : 13th August 2016 | Posted By: SMR

കോഴിക്കോട്: പീഡനത്തിനിരയായതിനെ തുടര്‍ന്ന് വെള്ളിമാട്കുന്ന് മഹിളാ മന്ദിരത്തില്‍ വര്‍ഷങ്ങളായി അന്തേവാസികളായി കഴിയുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളുടെ മോചനത്തിന് വഴിതുറക്കണമെന്നാവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ (ദേശീയ മനുഷ്യാവകാശ ഏകോപന സമിതി)  മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനം അപ്രത്യക്ഷമായതായി അധികൃതര്‍.
നിവേദനം ഈ ഓഫിസില്‍ കാണുന്നില്ലെന്നും പരാതിയുടെ ഒരു പകര്‍പ്പ് സമര്‍പ്പിക്കുന്ന പക്ഷം ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നുമാണ് സ്റ്റേറ്റ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ & സെക്ഷന്‍ ഓഫിസര്‍, മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍ എന്നിവര്‍ രേഖാമൂലം നല്‍കിയ മറുപടി. ജൂണ്‍ 27ന് വിളയോടി ശിവന്‍കുട്ടി, അജ്മല്‍ എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് നിവേദനം നല്‍കിയത്.
ഇതിന്റെ തുടര്‍നടപടികള്‍ ആരാഞ്ഞ് എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍ വിവരാവകാശ പ്രകാരം ജൂലൈ 16ന് സമര്‍പ്പിച്ച അപേക്ഷയിലാണ് അങ്ങനൊരു നിവേദനം കാണുന്നില്ലെന്ന മറുപടി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ കൃത്യവിലോപത്തില്‍ എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക