|    Mar 28 Tue, 2017 11:29 pm
FLASH NEWS

‘ബംഗ്ലാദേശി കുട്ടികളുടെ കേസ്: കലക്ടറും എസ്പിയും റിപോര്‍ട്ട് നല്‍കിയില്ല’

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: ജോലിക്കെന്ന വ്യാജേന ബംഗ്ലാദേശി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ മലപ്പുറം ജില്ലാകലക്ടറും പോലിസ് സൂപ്രണ്ടും റിപോര്‍ട് നല്‍കിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വെള്ളിമാട്കുന്നിലെ മഹിളാ മന്ദിരത്തില്‍ കഴിയുന്ന മൂന്ന് ബംഗ്ലാദേശി പെണ്‍കുട്ടികളുടെ കാര്യത്തില്‍ ആവശ്യപ്പെട്ട റിപോര്‍ട് നല്‍കിയില്ലെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസ് കുറ്റപ്പെടുത്തി.
കേസില്‍ മൊഴി നല്‍കാനെന്ന് പറഞ്ഞ് എട്ടു വര്‍ഷമായി പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതില്‍ റിപോര്‍ട് നല്‍കണമെന്ന് ജൂണ്‍ 22ന് കമ്മീഷന്‍ മലപ്പുറം കലക്ടര്‍ക്കും എസ്പിക്കും നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതുവരെ റിപോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പി മോഹനദാസ് വിമര്‍ശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day