|    Sep 23 Sat, 2017 2:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശില്‍ 11 സായുധപ്രവര്‍ത്തകരെ കൊലപ്പെടുത്തി

Published : 9th October 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ 11 സായുധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മൂന്നു മാസം മുമ്പ് തലസ്ഥാനമായ ധക്കയിലെ ഹോട്ടലില്‍ ആക്രമണം നടത്തിയത് ഇവരാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ഗാസിപൂര്‍, തംഗാളി എന്നിവിടങ്ങളില്‍ റാപിഡ് ആക്ഷന്‍ ബറ്റാലിയനാണ് (ആര്‍എബി) തിരച്ചിലിനിടെ ഇവരെ കൊലപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ടവര്‍ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിലെ (ജെഎംബി) അംഗങ്ങളാണെന്ന് ആര്‍എബി വക്താവ് കമാന്‍ഡര്‍ മുഫ്തി മഹ്മൂദ് ഖാന്‍ പറഞ്ഞു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രി അസദുദ്ദീന്‍ ഖാന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക