|    Mar 28 Tue, 2017 5:38 pm
FLASH NEWS

ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ മര്‍ദ്ദിച്ചുകൊന്നു

Published : 2nd July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു പുരോഹിതനെ അജ്ഞാതര്‍ മര്‍ദ്ദിച്ചുകൊന്നു. ജിനെയ്ദ ജില്ലയില്‍ ഷായ്മനോന്ദ ദാസ് (45) എന്നയാളാണ് കൊല്ലപ്പെട്ടത്. അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജാകര്‍മങ്ങള്‍ക്കൊരുങ്ങവെ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് വടിവാളുപയോഗിച്ച് വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് പ്രാദേശിക ഭരണസമിതി മേധാവി മഹ്ബൂബുര്‍റഹ്മാന്‍ അറിയിച്ചു. പ്രാദേശിക സായുധസംഘങ്ങളുടേതായ രീതിയിലായിരുന്നു കൊലപാതകമെന്നും എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തെന്നറിയില്ലെന്ന് പോലിസ് വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാദേശിക അംഗത്തെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശികള്‍ക്കെതിരേയും മതന്യൂനപക്ഷങ്ങള്‍ക്കെതിരേയും മതേതരവാദികള്‍ക്കെതിരേയും രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണപരമ്പരകളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day