|    Aug 21 Mon, 2017 7:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശില്‍ സ്‌ഫോടന പരമ്പര; ആളപായമില്ല

Published : 6th December 2015 | Posted By: SMR

ധക്ക: വടക്കന്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ധക്കയില്‍നിന്നു 415 കി.മീറ്റര്‍ വടക്കു മാറിയുള്ള ദിനാജ്പൂര്‍ ജില്ലയിലാണ് സ്‌ഫോടനങ്ങളരങ്ങേറിയത്. റുഷ്‌മേള എന്ന പേരിലറിയപ്പെടുന്ന മതപരമായ ചടങ്ങിനായി നൂറുകണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയപ്പോഴാണ് സ്‌ഫോടനങ്ങളുണ്ടായതെന്നു കഹ്‌ലൂര്‍ പോലിസ് മേധാവി അബ്ദുല്‍ മാസിദ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക