|    Mar 23 Thu, 2017 9:57 pm
FLASH NEWS

ബംഗ്ലാദേശില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടുന്നു

Published : 6th August 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന വാര്‍ത്താ വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടുന്നു. ആക്ഷേപകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാലാണ് ഏതാനും വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്ന് ബംഗ്ലാദേശ് ടെലി കമ്യൂണിക്കേഷന്‍സ് ആന്റ് റെഗുലേറ്ററി കമ്മീഷന്‍(ബിടിആര്‍സി) മേധാവി അറിയിച്ചു. രഹസ്യാന്വേഷണവിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റുകളും പോര്‍ട്ടലുകളും ഉള്‍പ്പെടെ 32 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നതെന്ന് ബിടിആര്‍സി ചെയര്‍മാന്‍ ഷാജഹാന്‍ മഹ്മൂദ് പറഞ്ഞു.
ഏറെ പ്രചാരത്തിലുള്ള ഷീര്‍ഷാ ന്യൂസ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റും അടച്ചുപൂട്ടിയിട്ടുണ്ട്. ധക്കയിലുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് നടപടി.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക