|    Jul 21 Fri, 2017 8:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശില്‍ ഈദ് നമസ്‌കാര വേദിക്ക് സമീപം ആക്രമണം; മൂന്നു മരണം

Published : 8th July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ വടക്കന്‍ ജില്ലയായ കിഷോര്‍ഗഞ്ചില്‍ ഈദ് നമസ്‌കാരം നടക്കുന്ന വേദിക്കു സമീപമുണ്ടായ ബോംബാക്രമണത്തിലും വെടിവയ്പിലുമായി മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പോലിസുകാരും ഒരു യുവതിയുമാണു മരിച്ചത്. രണ്ടുലക്ഷത്തോളം ആളുകളാണ് നമസ്‌കാരം നടന്ന സ്‌കൂളിലും സമീപത്തുമായി തടിച്ചുകൂടിയിരുന്നതെന്ന് പോലിസ് അറിയിച്ചു. സ്‌കൂളിനു സമീപത്തെ പോലിസ് ചെക്‌പോസ്റ്റിന് നേര്‍ക്ക് ബോംബ് എറിയുകയായിരുന്നു.
സ്‌ഫോടനത്തില്‍ ഒരു പോലിസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ മറ്റൊരു പോലിസുകാരനും യുവതിയും കൊല്ലപ്പെട്ടു. ഒമ്പത് പോലിസുകാര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ ധക്കയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി. ആക്രമണം നടത്തിയവരില്‍ ഒരാളെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലിസ് വക്താവ് എ കെ എം ഷഹീദുര്‍ റഹ്മാന്‍ അറിയിച്ചു. പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്ത കിഷോര്‍ഗഞ്ച് ഇമാമിനെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് റിപോര്‍ട്ടുകളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക