|    May 24 Wed, 2017 7:18 pm
FLASH NEWS

ബംഗ്ലാദേശില്‍ അധ്യാപകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Published : 24th April 2016 | Posted By: SMR

ധക്ക: വടക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ രാജ്ഷാഹിയില്‍ സര്‍വകലാശാലാ അധ്യാപകന്‍ മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടു.
രാജ്ഷാഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസര്‍ എ എഫ് എം റസൂല്‍ കരീം സിദ്ദീഖിയാണ് (58) കൊല്ലപ്പെട്ടത്. ശനിയാഴ്ച വീട്ടില്‍നിന്നു ബസ്‌സ്റ്റോപ്പിലേക്കു നടക്കവേ അക്രമികള്‍ വടിവാളുപയോഗിച്ച് കഴുത്തിന്റെ പിറകുവശത്ത് വെട്ടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
മോട്ടോര്‍സൈക്കിളിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം ചെയ്തതെന്ന് പോലിസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടര്‍ന്നു വരുകയാണെന്നും കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും രാജ്ഷാഹി പോലിസ് കമ്മീഷണര്‍ മുഹമ്മദ് ഷംസുദ്ദീന്‍ അറിയിച്ചു.
രാജ്യത്ത് അടുത്തിടെ മതേതര ചിന്തകര്‍ക്കും യുക്തിവാദികള്‍ക്കുമെതിരേ നടന്ന ആക്രമണങ്ങളോട് സാമ്യമുള്ളതാണ് റെസൂല്‍ കരീം സിദ്ദീഖിയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day