|    Sep 25 Mon, 2017 4:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്: കെറി

Published : 30th August 2016 | Posted By: SMR

ധക്ക: സുരക്ഷാവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ബംഗ്ലാദേശിലെത്തി. രാജ്യത്ത് അടുത്തിടെ നിരവധി ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുമായി കെറി കൂടിക്കാഴ്ച നടത്തി. രാജ്യത്തു നടക്കുന്ന ആക്രമണങ്ങളില്‍ ഐഎസിനു പങ്കുണ്ടെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം കെറി പറഞ്ഞു.
സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ടും മനുഷ്യാവകാശം സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു. രാജ്യത്ത് ഐഎസ് സാന്നിധ്യമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക