|    Dec 11 Tue, 2018 9:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗ്ലാദേശിന് 64 റണ്‍സ് ജയം

Published : 25th November 2018 | Posted By: kasim kzm

ചിറ്റഗോങ്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് 64 റണ്‍സ് ജയം. ഒന്നാം ഇന്നിങ്‌സില്‍ 78 റണ്‍സ് ലീഡ് നേടിയ ബംഗ്ലാ കടുവകള്‍ രണ്ടാമിന്നിങ്‌സില്‍ 204 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റ് ചെയ്ത വിന്‍ഡീസിനെ 33 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുത തൈജുല്‍ ഇസ്്‌ലാമിന്റെ ബൗളിങ് മികവില്‍ 139 റണ്‍സിന് ഓള്‍ഒട്ടാക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ ഷക്കീബുല്‍ ഹസന്‍, മെഹ്്ദി ഹസന്‍ മിറാസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ രണ്ടു ടെസ്റ്റുകളുള്ള പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. വിന്‍ഡീസ് നിരയില്‍ സുനില്‍ അംബ്രിസ്(43), ജോമല്‍ വാരിസന്‍(41) എന്നിവര്‍ക്കു മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിച്ചുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss