|    Jan 19 Thu, 2017 12:11 pm
FLASH NEWS

ബംഗ്ലാദേശിനെ അഫ്ഗാന്‍ അട്ടിമറിച്ചു

Published : 30th September 2016 | Posted By: SMR

മിര്‍പുര്‍: ബംഗ്ലാദേശിനെതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ ര ണ്ടാം മല്‍സരത്തില്‍ അഫ്ഗാനിസ്താന് അട്ടിമറി വിജയം. ആതിഥേയരായ ബംഗ്ലാ കടുവകളെ  രണ്ട് വിക്കറ്റിനാണ് അഫ്ഗാന്‍ തോ ല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 49 ഓവറില്‍ 208 റണ്‍സിന് ഓളൗട്ടാക്കിയ അഫ്ഗാന്‍ പട 49 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്ത് വിജയം ആഘോഷിച്ചു.
ബാറ്റിങിലും ബൗളിങിലും തിളങ്ങിനിന്ന മുഹമ്മദ് നബിയാണ് ബംഗ്ലാദേശിന്റെ അന്തകനായത്. 10 ഓവറില്‍ വെറും 16 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും 49 റണ്‍സും നബി അഫ്ഗാനുവേണ്ടി നേടി. ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് 57 റണ്‍സെടുത്തു.
നേരത്തേ  മൊസാദെക് ഹൊസൈന്റെ(45*) ബാറ്റിങ് കരുത്തിലാണ് ബംഗ്ലാദേശ് 200 കടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക