|    Oct 17 Tue, 2017 9:53 am
Home   >  Sports  >  Cricket  >  

ബംഗ്ലാദേശിനെതിരേ രോഹിതും രഹാനെയും ഇറങ്ങിയത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമായി

Published : 30th May 2017 | Posted By: ev sports


ലണ്ടന്‍: ബംഗ്ലാദേശിനെതിരായ സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാനെയും രോഹിത് ശര്‍മയും കളിച്ചത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമായി. സ്മാര്‍ട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന വിശേഷണവുമായാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി സംഘടിപ്പിക്കുന്നത.് ഇതിന്റെ ഭാഗമായാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ചിപ്പ് ഘടിപ്പിച്ച ബാറ്റ് നല്‍കിയത്. രോഹിതിനും രഹാനെയ്ക്കും പുറമേ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കുമാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിക്കുക.
ചാംപ്യന്‍സ ്‌ട്രോഫിയിലെത്തുന്ന എല്ലാ ടീമിലേയും മൂന്ന് താരങ്ങള്‍ക്കാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിക്കുക. ബാറ്റിന്റെ പിടിയുടെ മുകള്‍ ഭാഗത്താണ് ചിപ്പ് ഘടിപ്പിക്കുന്നത്. ഇതിലൂടെ ബാറ്റ്‌സ്മാന്‍ ക്രീസില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചിപ്പിലൂടെ സേവ് ചെയ്യപ്പെടും. മല്‍സര ശേഷം ബാറ്റ്‌സ്മാന് ഷോട്ടുകളുടെ പിഴുകളേക്കുറിച്ച കൃത്യമായി മനസിലാക്കാം എന്നതാണ് ചിപ്പ് ബാറ്റിന്റെ പ്രധാന സവിശേഷത. ഇതിന് പുറമേ ചംാപ്യന്‍സ് ട്രോഫിയില്‍ കളിക്കാരുടെ അന്തമ പട്ടിക ക്യാപ്റ്റന്‍ എഴുതി നല്‍കുകയല്ല ചെയ്യുന്നത്. പകരം ടാബ്‌ലറ്റുകള്‍ വഴി സൈന്‍ ചെയ്താണ് പട്ടിക നല്‍കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക