|    Dec 14 Fri, 2018 11:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗ്ലാദേശിനെതിരേ നാണംകെട്ട് വിന്‍ഡീസ്

Published : 2nd December 2018 | Posted By: kasim kzm

ധക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട് വിന്‍ഡീസ്. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്റെ 508 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന വിന്‍ഡീസിന്റെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ വെറും 29 റണ്‍സിന് കൂടാരം കയറി. ഇവരെല്ലാം ബൗള്‍ഡായാണ് പുറത്തായത് എന്നതാണ് വിന്‍ഡീസിനെ നാണക്കേടിലാക്കിയത്.
മെഹ്ദി ഹസനും ഷാക്കിബിനുമായിരുന്നു വിക്കറ്റ്. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ആദ്യ ഓവറിലെ അവസാന പന്തില്‍ പുറത്താക്കി ഷാക്കിബ് അല്‍ ഹസനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 75 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss