|    Jul 23 Mon, 2018 1:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ആസ്‌ത്രേലിയക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

Published : 7th September 2017 | Posted By: fsq

 

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകരായ ഓസീസുള്ളത്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 72 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഓസീസിനുള്ളത്. നേരത്തെ മൂന്നാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് പ്രതീക്ഷിച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല.  മൂന്നാം ദിനം 25 റണ്‍സ് ഇന്നിങ്‌സിനോട് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റ് ഓസീസിന് നഷ്ടമായി. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (82) റണ്ണൗട്ടാവുകയായിരുന്നു. പിന്നീട് വന്നവരെല്ലാം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനാവാതെ മടങ്ങിയെങ്കിലും രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ (123) ബാറ്റിങ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. 234 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകള്‍ ഉള്‍പ്പെടെയാണ് വാര്‍ണറുടെ സെഞ്ച്വറി പ്രകടനം. നേരത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (58) ഓസീസിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടി. മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (38), ആഷ്ടണ്‍ അഗര്‍ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീതം പങ്കിട്ട മെഹ്ദി ഹസന്‍ മിറാസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരുടെ ബൗളിങ് പ്രകടനമാണ് ഓസീസിനെ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന് തടഞ്ഞത്. ഷക്കീബ് അല്‍ ഹസന്‍, തയ്ജുല്‍ ഇസ്‌ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss