|    Jan 21 Sun, 2018 12:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാള്‍ സിപിഎം പ്ലീനം തുടങ്ങി

Published : 1st October 2016 | Posted By: SMR

കൊല്‍ക്കത്ത: വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണനിലവാരം ഇടിഞ്ഞെന്ന് സിപിഎം പശ്ചിമബംഗാള്‍ ഘടകം. സംഘടനയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്താനുമായി ചേര്‍ന്ന സംസ്ഥാന പാര്‍ട്ടി പ്ലീനത്തില്‍ സംസ്ഥാന സെക്രട്ടറി കാന്തമിശ്രയാണ് പാര്‍ട്ടിയുടെ അപചയത്തെക്കുറിച്ച് തുറന്നടിച്ചത്. പാര്‍ട്ടി അംഗത്വം കൂടിയിട്ടുണ്ടെങ്കിലും അംഗങ്ങളുടെ ഗുണനിലവാരം കുറഞ്ഞിരിക്കുകയാണ്. ചില മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ പാടുള്ളൂ.
അവരുടെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവ പരിശോധിക്കണം. മോശം അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം-അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ പ്ലീനം ഇന്നലെയാണ് ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ പ്ലീനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭീകരതയുടെ രാഷ്ട്രീയത്തേയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭീഷണിയേയും നേരിടുകയെന്നതാണ് സംഘടന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മിശ്ര പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day