|    Jan 17 Tue, 2017 4:49 pm
FLASH NEWS

ബംഗാള്‍ സഖ്യം തെറ്റായിരുന്നെന്ന് കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചറിയുമെന്ന് മമത

Published : 23rd April 2016 | Posted By: sdq

mamata-banerjee
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം തെറ്റായിരുന്നുവെന്ന് ഇരുകക്ഷികള്‍ക്കും ബോധ്യംവരുമെന്നു പശ്ചിമബംഗാള്‍ മുഖ്യമനത്രി മമതാ ബാനര്‍ജി. ആരംബാഗില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്ത് ഇതിനകം തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ ഫലമറിയുമ്പോള്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികള്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടുത്തൊന്നുമെത്തില്ല. ഇനി നടക്കാന്‍ പോവുന്ന വോട്ടെടുപ്പുകളില്‍ വട്ടപ്പൂജ്യമായിരിക്കും അവര്‍ക്കു ലഭിക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് സുതാര്യത നിലനിര്‍ത്തുന്ന ജനകീയ പാര്‍ട്ടിയാണെന്നും മമത പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 258 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക