|    Jul 22 Sat, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബംഗാള്‍ സഖ്യം: തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ്

Published : 20th February 2016 | Posted By: SMR

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഹകരിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സഖ്യം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉയരുക സ്വാഭാവികം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളെക്കൂടി അറിയിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സിംഗ്‌വി വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ്സും ഇടതുമുന്നണിയും തമ്മിലുണ്ടാക്കുന്ന തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ആശങ്കയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രതാ ബക്ഷി കൊല്‍ക്കത്തയില്‍ പറഞ്ഞു. രണ്ട് പാര്‍ട്ടികളെയും ജനം തള്ളിയതാണ്. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക