|    Jan 20 Fri, 2017 11:26 am
FLASH NEWS

ബംഗാള്‍: രാഷ്ട്രീയ ഭീകരതയ്ക്ക് വഴങ്ങില്ലെന്ന് യെച്ചൂരി

Published : 24th April 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയ ഭീകരതയ്ക്ക് സിപിഎം വഴങ്ങില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത് അഭൂതപൂര്‍വമായ ആക്രമണമാണു നടക്കുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയശേഷം ഏഴ് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകരും അതിനു മുമ്പ് മൂന്നുപേരുമാണു മരിച്ചത്. കൂടുതല്‍ ആക്രമണം നടത്താനാണ് അവരുടെ ശ്രമം. എന്നാല്‍, ജനങ്ങള്‍ അത് ചെറുത്തു തോല്‍പ്പിക്കും. പാര്‍ട്ടി വെല്ലുവിളി ഏറ്റെടുക്കും. ഭീഷണി വിലപ്പോവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയില്ലാതെ ഇത്തരം ആക്രമണങ്ങള്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക