|    Dec 14 Fri, 2018 11:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാള്‍: രഥയാത്രകള്‍ക്ക് അനുമതി തേടി ബിജെപി കോടതിയില്‍

Published : 6th December 2018 | Posted By: kasim kzm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്നു രഥയാത്രകള്‍ നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ബിജെപി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. രഥയാത്രകള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡിജി-ഐജിപിക്ക് കത്തുകള്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പാര്‍ട്ടി, ജഡ്ജിയെ അറിയിച്ചു.
ഡിജി-ഐജിപിക്കോ ആഭ്യന്തര സെക്രട്ടറിക്കോ റാലികള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് അഡ്വ. ജനറല്‍ കിഷോര്‍ ദത്ത പറഞ്ഞു.
ഹരജിക്കാരനും സംസ്ഥാന അധികൃതരും ഒന്നിച്ചിരുന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പെട്ടെന്ന് മൂന്നു റാലികള്‍ സംഘടിപ്പിച്ചാല്‍ വലിയ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കേണ്ടിവരുമെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതു സംബന്ധിച്ച് നിര്‍ദേശം തേടേണ്ടതുണ്ടെന്നും ദത്ത പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss