|    Sep 20 Wed, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാള്‍ മന്ത്രിക്ക് വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

Published : 7th March 2016 | Posted By: SMR

മാള്‍ഡ: പശ്ചിമബംഗാള്‍ ഭക്ഷ്യസംസ്‌കരണ മന്ത്രി കൃഷ്‌ണേന്ദു നാരായണ്‍ ചൗധരിക്കെതിരേ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. കുലിപോറ സ്വദേശി നരേഷ് ചൗധരിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ചാണ് മന്ത്രിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. എന്താണു കാര്യമെന്നു ചോദിച്ചപ്പോള്‍ കുലിപോറയില്‍ രണ്ടു യുവാക്കളുടെ മരണത്തിനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പബിത്ര റോഡിയെ ജയിലിലടച്ചതിനും മന്ത്രിയാണ് ഉത്തരവാദിയെന്നായിരുന്നു മറുപടി. യുവാക്കള്‍ മരിച്ച സംഭവത്തില്‍ റോയി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. റോയി സഞ്ചരിച്ച കാര്‍ സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം കാറിനെ പിന്തുടര്‍ന്നപ്പോള്‍ റോയ് നടത്തിയ വെടിവയ്പിലാണു രണ്ടുപേര്‍ മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക