|    Jun 22 Fri, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇന്ന്

Published : 14th May 2018 | Posted By: kasim kzm

കൊല്‍ക്കത്ത: നീണ്ടുനിന്ന നിയമയുദ്ധത്തിനുശേഷം പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇന്നു നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഏറ്റവും അവസാനത്തെ സംസ്ഥാനതല തിരഞ്ഞെടുപ്പാണിത്. പൊതു തിരഞ്ഞെടുപ്പിന് മുമ്പായുള്ള ഒരു സന്നാഹമല്‍സരമെന്ന നിലയിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്. രാവിലെ ഏഴുമണിയോടെ ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. മെയ് 17നാണ് വോട്ടെണ്ണല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss