|    Nov 20 Mon, 2017 7:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാള്‍ കുട്ടിക്കടത്ത്: രണ്ടു നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചെടുത്തു

Published : 26th November 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കുട്ടിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനയുടെ സമുച്ചയത്തില്‍ നിന്ന് പോലിസ് രണ്ടു നവജാത ശിശുക്കളുടെ മൃതദേഹം കുഴിച്ചെടുത്തു.
ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ വൃദ്ധസദനത്തില്‍ നിന്ന് അന്വേഷണസംഘം 10 കുഞ്ഞുങ്ങളെ മോചിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിലൊരാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുജിത് മെമ്മോറിയല്‍ ട്രസ്റ്റിന്റെ സമുച്ചയത്തില്‍ പോലിസ് പരിശോധന നടത്തിയത്. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനിടെ മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങള്‍ ട്രസ്റ്റിന്റെ വളപ്പിലാണു സംസ്‌കരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്.
നിരവധി നഴ്‌സിങ് ഹോമുകളും ക്ലിനിക്കുകളും സന്നദ്ധസംഘടനകളും ഇപ്രകാരം മരിക്കുന്ന നവജാത ശിശുക്കളെ അടക്കംചെയ്യാന്‍ ട്രസ്റ്റിന്റെ സ്ഥലമാണുപയോഗിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളില്‍ ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക