|    May 26 Fri, 2017 6:48 pm
FLASH NEWS

ബംഗാള്‍ കടല്‍ ദുരന്തം: അഞ്ചുമരണം; 15 പേരെ രക്ഷപ്പെടുത്തി

Published : 15th August 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സുന്ദര്‍ബാന്‍സില്‍ ഈ മാസം എട്ടിനുണ്ടായ ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും പെട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായവരില്‍ അഞ്ച് മല്‍സ്യത്തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി. 15 പേരെ ഇന്ത്യന്‍ തീരസേനയും ബംഗ്ലാദേശ് നാവികസേനയും രക്ഷപ്പെടുത്തി. 10 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. മഹാഗൗരി എന്ന മല്‍സ്യബന്ധന ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി.
പ്രസന്‍ജിത് എന്ന ബോട്ടിലെ 13 പേരെയും രക്ഷപ്പെടുത്തിയതായി ദക്ഷിണ 24 പര്‍ഗാനാസ് ജില്ലാ മജിസ്‌ട്രേറ്റ് പി ബി സലിം പറഞ്ഞു. ആഗസ്ത് ഏഴിന് രാത്രി ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ 200ഓളം ബോട്ടുകളില്‍ എട്ടെണ്ണമാണ് കൊടുങ്കാറ്റില്‍ കാണാതായത്. ഇതില്‍ ആറ് ബോട്ടുകളിലുണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day