|    Nov 18 Sat, 2017 8:14 am
Home   >  Todays Paper  >  page 7  >  

ബംഗാളില്‍ ഹര്‍ത്താല്‍ പരാജയമെന്ന് സിപിഎം നേതാവ് ബിമന്‍ ബോസ്

Published : 29th November 2016 | Posted By: SMR

കൊല്‍ക്കത്ത: നോട്ട് നിരോധനത്തിനെതിരേ പശ്ചിമ ബംഗാളില്‍ സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പരാജയപ്പെട്ടെന്ന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം ബിമന്‍ ബോസ്. ബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിച്ചില്ലെന്നും ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിച്ചില്ലെന്നും ബിമന്‍ ബോസ് പറഞ്ഞു.
പാര്‍ട്ടിക്ക് എവിടെയാണെന്ന് പിഴവ് സംഭവിച്ചതെന്നു പരിശോധിക്കുമെന്നും ബിമന്‍ ബോസ് വ്യക്തമാക്കി. ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് സംസ്ഥാനത്ത് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ബിമന്‍ ബോസിന്റെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക