|    Nov 20 Mon, 2017 10:41 pm
FLASH NEWS
Home   >  National   >  

ബംഗാളില്‍ സ്ത്രീകള്‍ 15 ദിവസത്തിനകം ബലാത്സംഗം ചെയ്യപ്പെടും;ബിജെപി എംപിക്കെതിരെ കേസ്

Published : 16th July 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: സ്ത്രീകള്‍ പശ്ചിമ ബംഗാളിലെത്തിയാല്‍ അവര്‍ 15 ദിവസത്തിനകം ബാലാത്സംഗം ചെയ്യപ്പെടുമെന്ന വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി രാജ്യസഭാ അംഗവും നടിയുമായ രൂപാ ഗാംഗുലിക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരസ്യമായ ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് നിംത പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം എഎന്‍ഐയോട് സംസാരിക്കവെയാണ് രൂപാ ഗാംഗുലിയുടെ വിവാദ പ്രസ്താവന. മമതാ ബാനര്‍ജിയെ പിന്തുണക്കുന്നവര്‍ക്ക് ബന്ധുക്കളായ സ്ത്രീകളെ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു അവര്‍ ചോദിച്ചത്. ബംഗാളില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആരുടെയും സംരക്ഷണമില്ലാതെ 15 ദിവസത്തില്‍ കൂടുതല്‍ ബലാത്സംഗത്തെ  അതിജീവിക്കാനാകില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. മമതാ ബാനര്‍ജിയെയും അവരുടെ ഭരണത്തെയും പ്രശംസിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും താന്‍ വെല്ലുവിളിക്കുകയാണ്. പിന്തുണ നല്‍കുന്നവര്‍ ആരെങ്കിലും അവരുടെ ഭാര്യമാരെയോ സഹോദരിമാരെയോ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യപ്പെടുന്നുണ്ടോ?അങ്ങനെ അവര്‍ ബംഗാളില്‍ ബലാത്സംഗത്തെ അതിജീവിച്ച് 15 ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുകയാണെങ്കില്‍ തന്റെ പ്രസ്താവന പിന്‍വലിക്കാമെന്നും അവര്‍ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക