|    Oct 21 Sun, 2018 1:11 am
FLASH NEWS
Home   >  National   >  

ബംഗാളില്‍ ബിജെപി അധികാരം പിടിച്ചെടുക്കും: അമിത്ഷാ

Published : 12th September 2017 | Posted By: shadina sdna


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നേതാക്കളോടും പ്രവര്‍ത്തകരോടും പാര്‍ട്ടിയുടെ വളര്‍ച്ചക്കും ക്ഷേമത്തിനും വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അമിത് ഷാ ആഹ്വാനം ചെയ്തു. അന്തിമ വിജയം ബിജെപിക്കായിരിക്കും നമ്മള്‍ ബംഗാളില്‍ അധികാരത്തില്‍ വരുമെന്നും അമിത്ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിജെപി സംസ്ഥാനത്ത് വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍ അത് പരിപൂര്‍ണ്ണതയിലെത്തിയിട്ടില്ല. ആത്യന്തിക ലക്ഷ്യം ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണെന്നും അമിത് ഷാ പറഞ്ഞു. ബംഗാളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത്ഷാ പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss