|    Mar 24 Fri, 2017 7:40 pm
FLASH NEWS

ബംഗാളില്‍ തൃണമൂലിനു വേണ്ടി ഫുട്‌ബോള്‍ താരം ബൈചൂങ് ബൂട്ടിയ മല്‍സരിക്കും

Published : 5th March 2016 | Posted By: swapna en

Baichung-Bhutia

കൊല്‍ക്കത്ത:  പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് വേണ്ടി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ മല്‍സരിക്കും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ബൂട്ടിയയുടെ പേരുള്ളത്. ബൂട്ടിയയെ കൂടാതെ ഫുട്‌ബോള്‍ താരം റഹീം നബിയും തൃണമൂലിന് വേണ്ടി മല്‍സരിക്കുന്നുണ്ട്. ബൂട്ടിയക്കു പുറമേ ക്രിക്കറ്റ്, സിനിമാ ലോകത്ത് നിന്നും പല പ്രമുഖരെയും മമ്മത ഇത്തവണ മല്‍സരത്തിനിറക്കിയിട്ടുണ്ട്. സില്‍ഗുരി നിയമസഭാ മണ്ഡലത്തിലാണ് ബൂട്ടിയ മല്‍സരിക്കുക. മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മീ  രത്തന്‍ ശുക്ല, മുന്‍ ബിസിസിഐ പ്രസിഡന്റ് അന്തരിച്ച ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മകള്‍ വൈശാലി ഡാല്‍മിയ എന്നിവരും മല്‍സര രംഗത്തുണ്ട്്. ഏപ്രില്‍ നാലിന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് ആറ് ഘട്ടങ്ങളിലായാണ് ബംഗാളില്‍ നടക്കുന്നത്.

(Visited 115 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക