|    Jul 28 Fri, 2017 10:37 pm
FLASH NEWS
Home   >  National   >  

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല: നീക്കുപോക്ക് ആവാം-സിപിഎം കേന്ദ്രകമ്മിറ്റി

Published : 18th February 2016 | Posted By: G.A.G

karat yechuryന്യൂഡല്‍ഹി :കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളി സിപിഎം കേന്ദ്രകമ്മിറ്റി. മതേതരകക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകള്‍ ആവാമെന്നും സഖ്യം വേണ്ടെന്നുമാണ് കേന്ദ്രകമ്മിറ്റിയുടെ നിലപാട്. ഇതോടെ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ രൂപീകരിക്കില്ലെന്ന് വ്യക്തമായെങ്കിലും നീക്കുപോക്കുകള്‍ ഇനിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. ഇത് ബംഗാള്‍ ഘടകത്തിന് വിട്ടിരിക്കുകയാണ് കേന്ദ്രകമ്മിറ്റി. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ പ്രതിപക്ഷ ഐക്യമെന്ന നിലയിലാകും പ്രാദേശിക ധാരണകളെ പാര്‍ട്ടി വ്യഖ്യാനിക്കുക. അതേസമയം കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന വിശാഖപട്ടണത്ത് പാര്‍ട്ടി അംഗീകരിച്ച നിലപാടില്‍ നിന്നുള്ള വ്യതിചലനമാണ് പുതിയ തീരുമാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ നിലപാട് കോണ്‍ഗ്രസുമായി നേരിട്ടേറ്റുമുട്ടുന്ന കേരളത്തിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് കേരളത്തിലെ നേതാക്കള്‍ കരുതുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തോമസ് ഐസക് എം എല്‍ എയും കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക