|    Dec 11 Tue, 2018 10:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബംഗാളിലെ വാണിജ്യപ്രമുഖന്റെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ അതിര്‍ത്തി രക്ഷാസേനാ ഉദ്യോഗസ്ഥനില്‍ നിന്ന് സിബിഐ 45 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ബംഗാളിലെ വാണിജ്യപ്രമുഖന്റെ മൂന്നു ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. സിബിഐയുടെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും മാത്രം ഇടപാടുകള്‍ നടത്തണമെന്ന ഉപാധിയോടെയാണ് കള്ളക്കടത്തുകാരനായ മുഹമ്മദ് ഇനാമുല്‍ ശെ യ്ഖ് എന്ന ഹരജിക്കാരന്റെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാ ന്‍ അനുവദിച്ചത്.
കേസുമായി ഒരുതരത്തിലും ബന്ധമില്ലാത്ത വ്യാപാരിയായ തന്റെ 26 അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചിരിക്കുകയാണെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. വസ്ത്രങ്ങള്‍, പഴം, പച്ചക്കറി, കന്നുകാലികള്‍ തുടങ്ങിയ പല സാധനങ്ങളും കയറ്റുമതി ചെയ്യുകയും മൊത്തവ്യാപാരം നടത്തുകയും ചെയ്യുന്ന തന്നെ ബിഷു ശെയ്ഖ് എന്ന പേരില്‍ കേസില്‍ പ്രതിയാക്കിയെന്നാണ് ആരോപണം. കേസില്‍ പങ്കാളിത്തമുണ്ടെന്ന് സിബിഐ പറയുന്ന ബിഷു ശെയ്ഖ് താനല്ലെന്നും നടപടികള്‍ പിന്‍വലിക്കണമെന്നുമാണ് ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss