|    Sep 24 Mon, 2018 1:17 am
FLASH NEWS
Home   >  National   >  

ബംഗാളിലെ ബിജെപി പ്രവര്‍ത്തകന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

Published : 3rd June 2018 | Posted By: Jasmi JMI


കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ ദബ ഗ്രാമത്തിലെ ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങിമരിച്ച യുവാവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.30കാരനായ ദുലാല്‍ കുമാറിനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവം കൊലപാതകമാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
ഇതേ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനായ 20 കാരന്‍ തൂങ്ങിമരിച്ച സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് ദുലാലിന്റെ മരണം.രാഷ്ട്രീയ കൊലപാതകമെന്ന് കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ ബിജെപി ആരോപണമുയര്‍ത്തിയിരുന്നു.അഞ്ച് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്.കഴുത്തില്‍ കയര്‍ കുടുങ്ങിയതുമൂലമുണ്ടായ ശ്വാസതടസ്സമണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദുലാല്‍ ജീവിച്ചിരുന്ന ബല്‍റാംപൂരില്‍ ഇന്നലെ ബിജെപി  പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിച്ചു.
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ലാല്‍ കുമാര്‍,ത്രിലോചന്‍ മഹതോ എന്നവരുടേത് തൃണമൂല്‍ കോണ്‍ഗ്രസ്സ് കണക്കുകൂട്ടി നടത്തിയ കൊലപാതകമാണ്,മുന്‍പ് മാവോയിസ്റ്റുകളെ ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തകരെ കൊന്നപോലെ ഇപ്പോള്‍ തങ്ങളെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് ബല്‍റാംപൂരിലെ ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.എന്നാല്‍ പുരുളിയയില്‍ ബിജെപി,ബജ്രംഗ് ദാള്‍ എന്നിവര്‍ക്കു നേരെ നടക്കുന്ന മാവോയിസ്റ്റ് സംഘര്‍ഷമാണ് കൊലക്കു പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss