|    Oct 18 Wed, 2017 4:04 am
FLASH NEWS
Home   >  National   >  

ബംഗാളിലെ ബിജെപി അധ്യക്ഷനെ അടിച്ച് ഓടിച്ച് ജനക്കൂട്ടം

Published : 7th October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി അധ്യക്ഷനെ ജനക്കൂട്ടം അടിച്ച് ഓടിച്ചു. ഡാര്‍ജിലിങ്ങില്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ ദിലിപ് ഖോഷിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയുമാണ് ജനക്കൂട്ടം അടിച്ച് ഓടിച്ചത്. പ്രദേശത്തെത്തിയ ദിലിപ് ഖോഷിനോടും പ്രവര്‍ത്തകരോടും മടങ്ങിപ്പോകാന്‍ ജനങ്ങള്‍ ആവശ്യട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ വാക്കേറ്റത്തിലാവുകയും തുടര്‍ന്ന് തെരുവിലൂടെ അടിച്ച് ഓടിക്കുകയുമായിരുന്നു. ജനക്കൂട്ടം ബിജെപി അധ്യക്ഷന്റെ മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു പരിപാടിക്കായി ഡാര്‍ജിലിങിലെത്തിയ താന്‍ അടങ്ങുന്ന ബിജെപി സംഘത്തെ പ്രതിഷേധക്കാര്‍ നിഷ്ഠൂരമായി തല്ലിച്ചതക്കുകയായിരുന്നുവെന്ന് ദിലിപ് ഖോഷ് പറഞ്ഞു.
രോഷാകുലരായ ഒരു സംഘം ആളുകള്‍ വേദിയിലേക്ക് കയറിവരികയും കരിങ്കൊടി കാണിക്കുകയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളെ അവര്‍ അടിച്ചോടിക്കുകയുമായിരുന്നു. തന്നോടൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സമീപത്തെ പൊലീസ് സ്‌റ്റേഷന്‍ എത്തുന്നതു വരെ അവര്‍ തങ്ങളെ മര്‍ദ്ദിച്ചതായും ദിലിപ് ഖോഷ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക