|    Sep 21 Thu, 2017 5:16 am

ബംഗാളിയുടെ മരണം; നാലുപേര്‍ അറസ്റ്റില്‍

Published : 9th March 2016 | Posted By: SMR

കൊല്ലങ്കോട്: ബംഗാള്‍ സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അന്‍സാര്‍ (47), ബപ്പി മാല്‍ (20), ബിശ്വജിത്ത് (25), മിഥുന്‍ മല്‍ (22), എന്നിവരാണ് അറസ്റ്റിലായത്.
നെന്മേനി കടമ്പക്കാട് ഇഷ്ടിക കളത്തിന് സമീപമുള്ള താമ സ്ഥലത്തു വെച്ചാണ് യുവാവ് കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്നവരുമായി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മദ്യപിച്ച ശേഷമുണ്ടായ അടിപിടിയെ തുടര്‍ന്നാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ജോഹായ് (35) കൊല്ലപ്പെട്ടത്. വഴക്കിനെത്തുടര്‍ന്നു തറയില്‍ തലയടിച്ച് വീഴുകയും കഴുത്തില്‍ അമര്‍ത്തിയതില്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്‌തെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലിസ് കേസെടുത്തിരിക്കുന്നത്. സി ഐ സലീഷ് എസ് ഐ വേണുഗോപാല്‍ എന്‍ എസ് അഡീഷണല്‍ എസ്‌ഐ ശ്രീധരന്‍ ജി, എസ്‌ഐ സുരേന്ദ്രന്‍, സി പി ഒ രാജേഷ്, ഹോം ഗാര്‍സ് ജോയി ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക