|    Jul 22 Sun, 2018 12:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗളൂരു മേയര്‍ തിരഞ്ഞെടുപ്പ്‌ : കോണ്‍-ജെഡിയു സഖ്യത്തിനു ജയം

Published : 29th September 2017 | Posted By: fsq

 

ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ 51ാമത് മേയറായി കോണ്‍ഗ്രസ് നേതാവ് സമ്പത്ത് രാജ് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ജെഡിഎസിന്റെ നേതാവ് പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. ബ്രഹത് ബംഗളൂരു മഹാനഗര പാലികയിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിന്റെ ജയം അനായാസമായിരുന്നു. നഗരസഭയില്‍ ഭൂരിപക്ഷം അംഗങ്ങളുള്ള ബിജെപിക്ക് ഇലക്ടറല്‍ കോളജില്‍ മതിയായ ജനസംഖ്യ ഉണ്ടായിരുന്നില്ല. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികളായി യഥാക്രമം എസ് മുനിസ്വാമിയും മമത വാസുദേവയും മല്‍സരിച്ചിരുന്നുവെങ്കിലും ജയിച്ചില്ല. ബംഗളൂരു മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 11 മാസമാണ്. മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കുന്നതിനു വോട്ട് ചെയ്യാന്‍ നഗരസഭാംഗങ്ങള്‍ക്കു പുറമേ എംപിമാര്‍, എംഎല്‍എമാര്‍, എഎന്‍സിമാര്‍ എന്നിവര്‍ക്ക് അര്‍ഹതയുണ്ട്. ഈ വര്‍ഷം ബംഗളൂരു മേയര്‍ സ്ഥാനം പട്ടികജാതിക്കും ഡെപ്യൂട്ടി മേയര്‍ സ്ഥാനം പൊതുവിഭാഗത്തിലെ വനിതകള്‍ക്കും സംവരണം ചെയ്യപ്പെട്ടതായിരുന്നു. ജനങ്ങളെ കൂടെ കൂട്ടുമെന്നും ഭരണത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുമെന്നും സമ്പത്ത് രാജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss