|    May 28 Sun, 2017 10:15 pm
FLASH NEWS

ബംഗളൂരു ടെസ്റ്റ്: മൂന്നാംദിനവും മഴ മുടക്കി

Published : 17th November 2015 | Posted By: swapna en

ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രി ക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മല്‍സരവും കനത്ത മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാന്‍ കഴിയാതെയാണ് ഇന്നലത്തെ കളിയും ഉപേക്ഷിച്ചത്. മോശം കാലാവസ്ഥ കാരണം മൂന്നാംദിനത്തെ മല്‍സരം ഉപേക്ഷിക്കുകയാണെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. നേരത്തെ മഴ മൂലം രണ്ടാംദിനത്തെ മ ല്‍സരവും പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. കളിയുടെ നാലാംദിവസമായ ഇന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ടാം ടെസ്റ്റിലെ ആദ്യദിനം മാത്രമാണ് കളി നടന്നത്. ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്‌സില്‍ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മ ല്‍സരത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. ഒന്നാമിന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന മികച്ച നിലയിലാണ് ആതിഥേയര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day