ബംഗളൂരു കോര്പറേഷന് ഭരണം പിടിക്കാന്‍ ബി.ജെ.പി- കോണ്‍ഗ്രസ് മല്‍സരം
Published : 31st August 2015 | Posted By: admin
കൊച്ചി: ബംഗളൂരു കോര്പറേഷന് ഭരണം പിടിക്കാന്‍ ബി. ജെ.പിയും കോണ്‍ഗ്രസ്സും മല്‍സരിക്കുന്നതിനിടയില്‍ ജനതാദള്‍ (എസ്) തങ്ങളുടെ കൗണ്‍സിലര്‍മാരെ ബംഗളൂരുവില്‍ നിന്നു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്കു രഹസ്യമായി മാറ്റി.ഭരണം പിടിക്കാന്‍ നടക്കുന്ന കുതിരക്കച്ചവടത്തില്‍ ഉള്‍പ്പെട്ട് തങ്ങളുടെ കൗണ്‍സിലര്‍മാര്‍ കൈവിട്ടു പോവാതിരിക്കാനാണു ജനതാദള്‍(എസ്) തങ്ങളുടെ 14 കൗണ്‍സിലര്‍മാരെ കൊച്ചിയിലെത്തിച്ച് എറണാകുളം ലേ മെറീഡിയന് ഹോട്ടലില്‍ രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കൊച്ചിയിലെത്തിയത്. തങ്ങള്‍ അവധിയാഘോഷിക്കാന്‍ വന്നതാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇവരെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മല്‍സരിക്കാന്‍ തുടങ്ങിയതോടെയാണു പാര്‍ട്ടി നേതൃത്വം ഇടപെട്ട് കൊച്ചിയിലേക്കു മാറ്റിയതെന്നാണു വിവരം. തങ്ങള്‍ക്കൊപ്പം നില്ക്കാന് ഒരു കൗണ്‍സിലര്‍ക്ക് 10 കോടി വരെ എതിര്‍ചേരിയിലുള്ളവര്‍ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ആറു സ്വതന്ത്ര കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് വശത്താക്കി ആലപ്പുഴയിലെ റിസോര്ട്ടിലെത്തിച്ചതായും ആരോപണമുണ്ട്. ഒരു സ്വതന്ത്രനെ ബി. ജെ.പി. വശത്താക്കിയതായും പറയുന്നു. 198 വാര്‍ഡുകളുള്ള ബാംഗ്ലൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി. 100 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മേയര്‍ തിരഞ്ഞെടുപ്പില്‍ നഗരത്തില്‍ നിന്നുള്ള നിയമസഭാ സാമാജികര്‍ക്കും എം.പിമാര്‍ക്കും വോട്ടവകാശം ഉള്ളതിനെ തുടര്‍ന്നാണ് കൂടുതല്‍ കൗണ്‍സിലര്‍മാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ്സിന് 76 കൗണ്‍സിലര്‍മാരാണുള്ളത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.